അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍
1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു . ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.
കുങ്കുമം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍
ബോംബെ ജയന്തി ജനതയെപ്പോലെ മലയാളികളുടെ മറക്കാനാവാത്ത മറ്റൊരു വണ്ടിയായിരുന്നു ദല്‍ഹിക്കുള്ള ജയന്തി ജനത. ഈ വണ്ടി തുടങ്ങിയത് 1973 ലായിരുന്നു എന്നാണ് ഓര്‍മ. ഡല്‍ഹിയിലെ നിസാമുധീനില്‍നിന്ന് പാലക്കാട് വഴി മംഗലാപുരം വരെ സര്‍വിസ് നടത്തിയിരുന്ന ജയന്തി ജനതയായിരുന്നു അക്കാലത്തു ഇന്ത്യയിലെ ഏറ്റവും ദൂരം ഓടിയിരുന്ന വണ്ടി. മറ്റു വണ്ടികളില്‍ ഇല്ലാതിരുന്ന പല സൌകര്യങ്ങളും അന്ന് ഈ വണ്ടിയിലുണ്ടായിരുന്നു. വിശാലമായ അടുക്കള, ഡൈനിങ്ങ് ഹാള്‍, ലൈബ്രറി, രാത്രിയില്‍ കിടക്കാന്‍ രണ്ടുരൂപ വാടകയ്ക്ക് വിരിയും തലയിണയും, വണ്ടി ഓരോരോ സ്ഥലത്തും എത്തുന്ന സമയ വിവരങ്ങള്‍ എന്നിവ അന്ന് ദല്‍ഹി ജയന്തിയുടെ മാത്രം പ്രത്യേകതയായിരുന്നു. ഡൈനിങ്ങ് ഹാളിലിരുന്നു ഭക്ഷണം കഴിച്ചവര്‍ എണീറ്റ് പോകാത്തതിനെതുടര്‍ന്നു മറ്റുള്ളവര്‍ക്ക് അതിനകത്ത് പോയിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന് വന്നു. തുടര്‍ന്ന് അതിനകത്ത് കയറാന്‍ ഒരു രൂപ കൂപണ്‍ ഏര്‍പ്പെടുത്തി. എന്നിട്ടും മാറ്റമില്ലതായപ്പോള്‍ ഡൈനിങ്ങ് ഹാള്‍ സൗകര്യം നിര്‍ത്തി. മറ്റെല്ലാ സൌകര്യങ്ങളും യാത്രക്കാരുടെ ദുരുപയോഗം കാരണമാണോ എന്നറിയല്ല, ക്രമേണ നിര്‍ത്തി. (രണ്ടു രൂപ വാടകക് എടുത്തിരുന്ന വിരിയും തലയിണയും പലരും തരിച്ചു കൊടുത്തില്ല എന്ന് കേട്ടിരുന്നു). എന്തായാലും, ജയന്തി ജനതയില്‍ കയറിയാല്‍ വീട്ടില്‍ കയറുന്ന അനുഭവമായിരുന്നു മലയാളിക്ക്. കാരണം എല്ലാവരും വളരെ സൌഹൃദത്തിലായിരുന്നു യാത്ര. വണ്ടിയില്‍ കയറിയതുമുതല്‍ ഇറങ്ങുന്നത് വരെ ഒരു പരസ്പരം എന്ത് സഹായവും ചെയ്തിരുന്നു. തളികളില്‍ അവരവരുടെ സീറ്റുകളില്‍ എത്തിച്ചിരുന്ന ചോറും കറികളും രുചിയുള്ളതായിരുന്നു. ഒരിക്കല്‍ വഴിയില്‍ എവിടെയോ വണ്ടി കുറെ നേരം പിടിച്ചിട്ടപ്പോള്‍, വണ്ടിയിലുണ്ടായിരുന്ന പട്ടാളക്കാരില്‍ ചിലര്‍ തൊട്ടടുത്തുള്ള തടാകത്തില്‍ ഓടിപോയി കുളിച്ചു വന്നതോര്‍മയുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു രണ്ടാം ദിവസം വിജയവാഡയിലെ കൃഷ്ണാ നദിക്കു കുറുകെയുള്ള പാലത്തിലൂടെയുള്ള വണ്ടിയുടെ ഇരമ്പല്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. മൂന്നാം ദിവസം പുലര്‍ച്ചെ തമിള്‍നാട് പിന്നിടുമ്പോള്‍ മലയാളിക്ക് സന്തോഷമായി. നാട്ടിലെ പലഹാരങ്ങള്‍ അപ്പോഴാണ് റെയില്‍വേസ്റ്റേഷനില്‍ നിന്നും കാണുന്നത്. തിരിച്ചു പോകുമ്പോള്‍ അതിലേറെ വേദനയും. കാരണം ഇനി മൂന്ന് നാള്‍ക്ക് ശേഷമേ വീട്ടുകാരുമായ് ബന്ധപ്പെടാനാകു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ സൗകര്യം അന്നില്ല എന്നതുതന്നെ. പല വീടുകളിലും ലാന്‍ഡ് ലൈന്‍ ഫോണ്‍ പോലുമില്ലാത്ത കാലമായിരുന്നു അത്.
അന്നത്തെ ജയന്തി ജനത പിന്നീട് പേരില്‍ മാറ്റം വരുത്തി മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് എന്ന പേരില്‍ ഇന്നും യാത്ര തുടരുന്നു. പക്ഷെ വഴി മാറി, പാലക്കാടിന് പകരം കൊങ്കണ്‍ പാത വഴിയാണെന്ന് മാത്രം. സൌകര്യങ്ങളും മാറി. അന്നത്തെപോലെ രുചിയുള്ള ഭക്ഷണമോ സൗഹൃദമോ ഇന്ന് ഈ വണ്ടിയിലില്ല. എങ്കിലും പഴയ ഓര്‍മകളില്‍ ഇന്നും ആ വണ്ടി കൂകിപായുന്നു.
ഈ വണ്ടിയേക്കുറിച്ച് ഞാന്‍ ധരിച്ചിട്ടുണ്ടായിരുന്നില്ല. എല്ലാം പുതിയ വിവരങ്ങള്‍. വായിച്ചപ്പോള്‍ സന്തോഷവും സങ്കടവും തോന്നി. നല്ലതെല്ലാം നഷ്ടപ്പെടുകയാണല്ലോ. ബോംബെ ജയന്തിയേക്കുറിച്ച് അങ്ങനെ പറയാന്‍ വയ്യ. അത് ഇപ്പോള്‍ നമുക്കാര്‍ക്കും ആവശ്യമില്ലാതായതാണ് കാരണം. കുറിപ്പിനു നന്ദി.
ബോംബെ ജയന്തി ജനതയെപ്പോലെ മലയാളികളുടെ മറക്കാനാവാത്ത മറ്റൊരു വണ്ടിയായിരുന്നു ദല്‍ഹിക്കുള്ള ജയന്തി ജനത. ഈ വണ്ടി തുടങ്ങിയത് 1973 ലായിരുന്നു എന്നാണ് ഓര്‍മ. ഡല്‍ഹിയിലെ നിസാമുധീനില്‍നിന്ന് പാലക്കാട് വഴി മംഗലാപുരം വരെ സര്‍വിസ് നടത്തിയിരുന്ന ജയന്തി ജനതയായിരുന്നു അക്കാലത്തു ഇന്ത്യയിലെ ഏറ്റവും ദൂരം ഓടിയിരുന്ന വണ്ടി. മറ്റു വണ്ടികളില്‍ ഇല്ലാതിരുന്ന പല സൌകര്യങ്ങളും അന്ന് ഈ വണ്ടിയിലുണ്ടായിരുന്നു. വിശാലമായ അടുക്കള, ഡൈനിങ്ങ് ഹാള്‍, ലൈബ്രറി, രാത്രിയില്‍ കിടക്കാന്‍ രണ്ടുരൂപ വാടകയ്ക്ക് വിരിയും തലയിണയും, വണ്ടി ഓരോരോ സ്ഥലത്തും എത്തുന്ന സമയ വിവരങ്ങള്‍ എന്നിവ അന്ന് ദല്‍ഹി ജയന്തിയുടെ മാത്രം പ്രത്യേകതയായിരുന്നു. ഡൈനിങ്ങ് ഹാളിലിരുന്നു ഭക്ഷണം കഴിച്ചവര്‍ എണീറ്റ് പോകാത്തതിനെതുടര്‍ന്നു മറ്റുള്ളവര്‍ക്ക് അതിനകത്ത് പോയിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന് വന്നു. തുടര്‍ന്ന് അതിനകത്ത് കയറാന്‍ ഒരു രൂപ കൂപണ്‍ ഏര്‍പ്പെടുത്തി. എന്നിട്ടും മാറ്റമില്ലതായപ്പോള്‍ ഡൈനിങ്ങ് ഹാള്‍ സൗകര്യം നിര്‍ത്തി. മറ്റെല്ലാ സൌകര്യങ്ങളും യാത്രക്കാരുടെ ദുരുപയോഗം കാരണമാണോ എന്നറിയല്ല, ക്രമേണ നിര്‍ത്തി. (രണ്ടു രൂപ വാടകക് എടുത്തിരുന്ന വിരിയും തലയിണയും പലരും തരിച്ചു കൊടുത്തില്ല എന്ന് കേട്ടിരുന്നു). എന്തായാലും, ജയന്തി ജനതയില്‍ കയറിയാല്‍ വീട്ടില്‍ കയറുന്ന അനുഭവമായിരുന്നു മലയാളിക്ക്. കാരണം എല്ലാവരും വളരെ സൌഹൃദത്തിലായിരുന്നു യാത്ര. വണ്ടിയില്‍ കയറിയതുമുതല്‍ ഇറങ്ങുന്നത് വരെ ഒരു പരസ്പരം എന്ത് സഹായവും ചെയ്തിരുന്നു. തളികളില്‍ അവരവരുടെ സീറ്റുകളില്‍ എത്തിച്ചിരുന്ന ചോറും കറികളും രുചിയുള്ളതായിരുന്നു. ഒരിക്കല്‍ വഴിയില്‍ എവിടെയോ വണ്ടി കുറെ നേരം പിടിച്ചിട്ടപ്പോള്‍, വണ്ടിയിലുണ്ടായിരുന്ന പട്ടാളക്കാരില്‍ ചിലര്‍ തൊട്ടടുത്തുള്ള തടാകത്തില്‍ ഓടിപോയി കുളിച്ചു വന്നതോര്‍മയുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു രണ്ടാം ദിവസം വിജയവാഡയിലെ കൃഷ്ണാ നദിക്കു കുറുകെയുള്ള പാലത്തിലൂടെയുള്ള വണ്ടിയുടെ ഇരമ്പല്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. മൂന്നാം ദിവസം പുലര്‍ച്ചെ തമിള്‍നാട് പിന്നിടുമ്പോള്‍ മലയാളിക്ക് സന്തോഷമായി. നാട്ടിലെ പലഹാരങ്ങള്‍ അപ്പോഴാണ് റെയില്‍വേസ്റ്റേഷനില്‍ നിന്നും കാണുന്നത്. തിരിച്ചു പോകുമ്പോള്‍ അതിലേറെ വേദനയും. കാരണം ഇനി മൂന്ന് നാള്‍ക്ക് ശേഷമേ വീട്ടുകാരുമായ് ബന്ധപ്പെടാനാകു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ സൗകര്യം അന്നില്ല എന്നതുതന്നെ. പല വീടുകളിലും ലാന്‍ഡ് ലൈന്‍ ഫോണ്‍ പോലുമില്ലാത്ത കാലമായിരുന്നു അത്.
മറുപടിഇല്ലാതാക്കൂഅന്നത്തെ ജയന്തി ജനത പിന്നീട് പേരില്‍ മാറ്റം വരുത്തി മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് എന്ന പേരില്‍ ഇന്നും യാത്ര തുടരുന്നു. പക്ഷെ വഴി മാറി, പാലക്കാടിന് പകരം കൊങ്കണ്‍ പാത വഴിയാണെന്ന് മാത്രം. സൌകര്യങ്ങളും മാറി. അന്നത്തെപോലെ രുചിയുള്ള ഭക്ഷണമോ സൗഹൃദമോ ഇന്ന് ഈ വണ്ടിയിലില്ല. എങ്കിലും പഴയ ഓര്‍മകളില്‍ ഇന്നും ആ വണ്ടി കൂകിപായുന്നു.
ഈ വണ്ടിയേക്കുറിച്ച് ഞാന്‍ ധരിച്ചിട്ടുണ്ടായിരുന്നില്ല. എല്ലാം പുതിയ വിവരങ്ങള്‍. വായിച്ചപ്പോള്‍ സന്തോഷവും സങ്കടവും തോന്നി. നല്ലതെല്ലാം നഷ്ടപ്പെടുകയാണല്ലോ. ബോംബെ ജയന്തിയേക്കുറിച്ച് അങ്ങനെ പറയാന്‍ വയ്യ. അത് ഇപ്പോള്‍ നമുക്കാര്‍ക്കും ആവശ്യമില്ലാതായതാണ് കാരണം. കുറിപ്പിനു നന്ദി.
മറുപടിഇല്ലാതാക്കൂ