പ്രിയപ്പെട്ടവരേ...............
അടുത്ത ശനിയാഴ്ച തൃശ്ശൂരില്‍ വെച്ച് എന്‍െറ പുതിയ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. പേര്: മാലാഖമാരേ മറയൊല്ലേ. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍.
സി ആര്‍ പരമേശ്വരന്‍ വി എം ഗിരിജയ്ക്കു നല്‍കി പ്രകാശനം ചെയ്യുന്നു.
ആത്മവിദ്യാലയമേ, അവരുടെ കുട്ടികള്‍, ദൈവം ഏല്‍പ്പിച്ചു തന്ന കുട്ടികള്‍, ദാരിദ്ര്യരേഖാരഹസ്യങ്ങള്‍, ഈശ്വരന്‍ ബധിരനാണോ, ഏതാണ് സീതാ റോഡ്, ഇതു കുടക്കാലം, ജാലഹള്ളിയിലെ വാച്ച് ഫാക്ടറി, ഇതു നൊയമ്പുകാലം, മലയാളസിനിമ എന്നാണ് സാരിയുടുക്കുക, ഞാന്‍ മരിച്ചുപോയി കേട്ടോ, ഒരിയ്ക്കല്‍ നമ്മള്‍ കൂട്ടുകാരായിരുന്നു, പാവങ്ങള്‍ ഈ പന്തുകളിക്കാര്‍, പിരിവുകാരെ പിണക്കി അയയ്ക്കരുത്, പൂക്കളെവിടെ മക്കളേ, പൊഴുതനയിലെ എല്‍ദോ, പുകവലിവിരോധം, സാംസ്കാരികനായകരെ ആര്‍ക്കാണ് പേടി, ഉപഹാരങ്ങള്‍ എവിടെ സൂക്ഷിയ്ക്കും, വോട്ടു ചോദിയ്ക്കുന്ന ഗാന്ധിമാര്‍, കഥയല്ലിതു രേവതി, മാലാഖമാരേ മറയൊല്ലേ എന്നിങ്ങനെ 22 കുറിപ്പുകള്‍.
തൃശ്ശൂര്‍ പാണ്ഡി സമൂഹമഠം ഹാളില്‍ വെച്ചാണ് ചടങ്ങ്. മാതൃഭൂമിയുടെ പുസ്കപ്രദര്‍ശനം നടക്കുന്നതിനിടയില്‍ ആണ് പരിപാടി. സൌകര്യമുള്ളവര്‍ പങ്കെടുത്താല്‍ സന്തോഷം.
സ്നേഹത്തോടെ
അഷ്ടമൂര്‍ത്തി
നേരിട്ടു പങ്കെടുക്കണമെന്നാഗ്രമുണ്ടു്. പക്ഷേ അനാരോഗ്യം തടസ്സമായി നിൽക്കുന്നു. എല്ലാവിഷ ആശംസകളും അറിയിക്കട്ടെ!
മറുപടിഇല്ലാതാക്കൂ!